നിതിൻ രാജിന്റെ മരണം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഡോ. ഹാഷിം അലിയും രാജിവെച്ചു

നിതിൻ രാജിന്റെ മരണം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഡോ. ഹാഷിം അലിയും രാജിവെച്ചു

  • ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒരു അധ്യാപകൻ കൂടി രാജിവെച്ചു. ഓർത്തോഡോണ്ടിക്സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലിയാണ് രാജിവെച്ചത്. നേരത്തെ വിദ്യാർഥികൾ നൽകിയ പരാതിയിൽ ഡോ. റാമിനൊപ്പം ഹാഷിം അലിയുടെ പേരും ഉണ്ടായിരുന്നു.

ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും ജീവനക്കാരും രാജിവച്ചേക്കും എന്നാണ് റിപ്പോർട്ട്. അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )