വാൽപ്പാറ വാഹനാപകടം ; മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു

വാൽപ്പാറ വാഹനാപകടം ; മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു

  • ഒരു മണിക്കൂറായിരിക്കും സ്‌കൂളിൽ പൊതുദർശനം ഉണ്ടാകുക.

മലപ്പുറം : കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലൻസുകൾ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെത്തി. തുടർന്ന് സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു. ഒരു മണിക്കൂറായിരിക്കും സ്‌കൂളിൽ പൊതുദർശനം ഉണ്ടാകുക.

തുടർന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്റെ പ്രിയപ്പെട്ടവർക്ക് വിട നൽകാൻ വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും സ്കൂൾ വളപ്പിലേക്ക് ഒഴുകിയെത്തുകയാണ്. പുലർച്ചെ നാല് മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പൊള്ളാച്ചിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് പെരിന്തൽമണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്കാരം ഉച്ചയ്ക്ക് മുൻപായി പൂർത്തിയാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )