നിതിൻ രാജിന്റെ മരണം ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

നിതിൻ രാജിന്റെ മരണം ; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

  • ഏപ്രിൽ 10നായിരുന്നു നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ ശിപാർശയിൽ ഡിജിപി ഉത്തരവിറക്കി. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. ഏപ്രിൽ 10നായിരുന്നു നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

കേസിലെ ഒന്നാം പ്രതി എം.കെ റാം മുൻകൂർ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നിതിൻ രാജിനോട് മുൻവൈരാഗ്യം ഇല്ലെന്നും ലോൺ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എൻ.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )