
മുതിർന്ന പുരുഷന്മാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി
- ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു .
തിക്കോടി: മുതിർന്ന പൗരന്മാർക്കും കെഎസ്ആർടിസിൽ സൗജന്യ യാത്ര അനുവദിക്കണമെന്നും തിക്കോടി ടൗണിലെ യാത്രാദുരിതം അണ്ടർ പാസ് നിർമ്മാണം വഴി പരിഹരിക്കണമെന്നും സീനിയർ സിറ്റിസൺസൺ സ് ഫോറം തിക്കോടി യൂണിറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു .

ജില്ലാ കമ്മിറ്റി മെമ്പർ ഇബ്രാഹിം തിക്കോടി മേൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു .പി .രാമചന്ദ്രൻ നായർ, ബാലൻ കേളോത്ത് , രവി നവരാഗ്,ബാലകൃഷ്ണൻ മണിയോത്ത് എന്നിവർ സംസാരിച്ചു. രണ്ടാവശ്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
CATEGORIES News
