നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

  • ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. പോലീസ് സ്വീകരിക്കുന്ന നടപടികൾ കൂടാതെ കേരള ആരോഗ്യ സർവകലാശാല എൻക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കർശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിൻ്റെ ദു:ഖത്തിൻ്റെയും നഷ്ടത്തിന്റെയും ആഴം വലുതാണ്. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലും എവിടേയും ഒരു കാരണവശാലും കേരളം അനുവദിച്ചു കൂടാ – മന്ത്രി കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )