നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ

നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ

  • ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽകോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർത്ത അധ്യാപകർ ഒളിവിൽ. ഡോ. റാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആരോപണ വിധേയരായ ഡോ. റാമും, സംഗീതയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകാൻ സാധ്യതയുണ്ട്. കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

നിതിന്റെ സഹപാഠികളായ കൂടുതൽ വിദ്യാർഥികളുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ബഹിഷ്കരിച്ചുള്ള സമരം ഇന്നും തുടരും. അന്വേഷണ സംഘത്തിൻ്റെ പക്കലുള്ള നിതിന്റെ മൊബൈൽ ഫോൺ ഫോറൻസിക് സംഘം പരിശോധിക്കും.ലോൺ ആപ്പിൽ നിന്ന് പണം വായ്‌പയെടുത്തത് അടക്കമുള്ളവയിൽ സമഗ്ര അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണസംഘം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )