
നിയുക്തി ജോബ് ഫെസ്റ്റ് അഞ്ചിന്
- വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിയുക്തി 2024 മെഗാ ജോബ്‌ഫെയര്‍
കോഴിക്കോട് : സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ അഞ്ചിന് നിയുക്തി 2024 മെഗാ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ജോബ്‌ഫെയറിന്റെ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 0495-2370176, 0495-2370178
നമ്പറുകളില്‍ ബന്ധപ്പെടാം. സൗജന്യ രജിസ്‌ട്രേഷന് www.jobfest.kerala.gov.in സന്ദര്‍ശിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും.
CATEGORIES News