നിരാശജനകമായ സംസ്ഥാന ബജറ്റ് ; പ്രതിഷേധ സംഗമം നടത്തി കെഎസ്‌എസ്‌പിഎ

നിരാശജനകമായ സംസ്ഥാന ബജറ്റ് ; പ്രതിഷേധ സംഗമം നടത്തി കെഎസ്‌എസ്‌പിഎ

  • കൊയിലാണ്ടി ട്രഷറിക്ക് മുമ്പിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി:നിരാശജനകമായ സംസ്ഥാന ബജറ്റ്, ശമ്പള പെൻഷൻ പരിഷ്കരണ നടപടി പ്രഖ്യാപിക്കാത്ത സർക്കാർ വഞ്ചന എന്നിവക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്‌എസ്‌പിഎ) സംസ്ഥാനവ്യാപകമായി ട്രഷറികൾക്ക് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. കൊയിലാണ്ടി ട്രഷറിക്ക് മുമ്പിൽ ബജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. കെഎസ്‌എസ്‌പിഎ ജില്ലാ ജോയിൻ സെക്രട്ടറി ശിവദാസൻ വാഴയിൽ സംഗമം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡൻ്റ് ശീധരൻ മാസ്റ്റർ പി അധ്യക്ഷത വഹിച്ചു. ഒ.ബാലൻ, മുത്തു കൃഷ്ണൻ, ഇന്ദിര ടി.കെ, അശോകൻ.ടി, മണമൽ രവീന്ദ്രൻ, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )