നിലക്കുറിഞ്ഞിക്കാലത്തിന് തുടക്കം; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം

നിലക്കുറിഞ്ഞിക്കാലത്തിന് തുടക്കം; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം

  • കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ-ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം.

ഇടുക്കി: നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ-ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം. വനം വകുപ്പിന്റെ വെബ് സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യം
ഉടൻ ആരംഭിക്കും.
മുതിർന്നവർക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.


രാവിലെ 7 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം മൂന്നാറിൽ നിന്ന് ദേവികുളത്തേക്ക് സഞ്ചാരികൾക്കായി കെഎസ്ആർടിസി സർവീസ് ആരംഭിക്കും. സഞ്ചാരികൾക്ക് സ്വകാര്യ, ടാക്സി വാഹനങ്ങൾ മൂന്നാറിൽ പാർക്ക് ചെയ്ത ശേഷം ബസിൽ ദേവികുളത്തേക്ക് വരാം. ഇങ്ങനെ മേഖലയിലുണ്ടാകാൻ സാധ്യതയുള്ള ഗതാഗത തിരക്ക് ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )