
നിർമ്മാണത്തിനിടെ തോരായി കടവ് പാലം തകർന്നു വീണു;തോഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
- കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ് പാലം
പൂക്കാട് :കോൺഗ്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെ തോരായിക്കടവ് പാലം തകർന്നു വീണു.നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാലത്തിന്റെ മധ്യ ഭാഗത്തെ ബീം തകർന്ന് വീണപ്പോൾ തോഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകർന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ നടപടിയെടുക്കും. കൊയിലാണ്ടി – ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ് പാലം
CATEGORIES News
