
ദേശീയപാതയിലെ വഴിയടച്ചത്: യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്ന് ആവശ്യം
- കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രന്റെയും സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്ററുടെയും നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ അധികൃതരെ കണ്ടു.
കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത 66-ൽ നിന്ന് കൊയിലാണ്ടി–താമരശ്ശേരി റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയും പന്തലായനി–വിയ്യൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനുള്ള വഴിയും അടച്ചതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു. കെ. ചന്ദ്രന്റെയും സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്ററുടെയും നേതൃത്വത്തിൽ എൻ.എച്ച്.എ.ഐ അധികൃതരെ കണ്ടു.വഴികൾ അടച്ചതോടെ പ്രദേശവാസികളും യാത്രക്കാരും വാഹനയാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് സംഘം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഗതാഗത സൗകര്യം പുനഃസ്ഥാപിക്കുന്നതിനും യാത്രക്കാരുടെ പ്രയാസങ്ങൾ ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സി.പി.ഐ.എം കൊയിലാണ്ടി സെന്റർ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. എം. ബിജു, എം. സുരേന്ദ്രൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്നും സ്ഥലം സന്ദർശിച്ച് പ്രശ്നം പരിശോധിക്കുമെന്നും എൻ.എച്ച്.എ.ഐ അധികൃതർ ഉറപ്പ് നൽകി.
