
നെല്യാടി പാലത്തിന്സമീപം കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു
- ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്
കൊയിലാണ്ടി : നെല്യാടി പാലം ബയോ പാർക്കിന് സമീപം കണ്ടൽ കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരും ശക്തമായ ഇടപെടൽ മൂലമാണ് അത് അവസാനിച്ചത്.
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന ഈ ചെടി സംരക്ഷിക്കാൻ നഗരസഭയുടെ ബാനർ സ്ഥാപിച്ചതിന് തൊട്ടടുത്താണ് കണ്ടൽ ചെടികൾ വെട്ടി നശിപ്പിച്ചിരിക്കുന്നത്. പ്രക്യതിക്കും ജീവജാലങ്ങൾക്കും ഭീക്ഷണിയായ ഈ കയ്യേറ്റത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും പരിസ്ഥിതി സംരക്ഷണ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങി .
CATEGORIES News