
നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ
- തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്
തിരുവനന്തപുരം : നെല്ല് സംഭരണത്തിന് സഹകരണ- കർഷക കേന്ദ്രീകൃത ബദലുമായി സംസ്ഥാന സർക്കാർ. കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരണം നടത്തും. തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. തുടർനടപടികൾക്കായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

വരുന്ന സീസണിൽ തന്നെ ഈ സംവിധാനം നിലവിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കും. കർഷകർക്ക് നെല്ലിന്റെ പണം എത്രയും വേഗം നൽകും. അതിന് കഴിയാത്ത സഹകരണ സം ഘങ്ങളുണ്ടെങ്കിൽ കേരള ബാങ്ക് വഴി സാമ്പത്തിക സഹായം ലഭ്യമാക്കാനും തീരുമാനമായി.
CATEGORIES News
