
നൊച്ചാട് പനി ബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു
- മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത്
നൊച്ചാട്: പനി ബാധിച്ച് ഒന്നരവയസുകാരൻ മരിച്ചു. മുളിയങ്ങൽ ഈങ്ങാരി ഷംസീറിന്റെ മകൻ യസീം ആണ് മരിച്ചത്. പനി അധികമായതിനെ തുടർന്ന് ആദ്യം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നും തുടർചികിത്സയ്ക്കായി വൈകുന്നേരത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കുട്ടിയെ മാറ്റി.
എന്നാൽ യാത്രാ മധ്യേ സ്ഥിതി മോശമായതിനെ തുടർന്ന് ഉടൻ തന്നെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മ: ജർഷിത (കൊടശ്ശേരി). സഹോദരങ്ങൾ: ഹംദാൻ അഹമ്മദ് അജ്‌മി, ഹാദി അഹമ്മദ് അജ്‌മി.
CATEGORIES News