നോക്യാപിന് ഫേസ്ബുക്കിൽ വിലക്കേർപ്പെടുത്തിയ നടപടി യു.ഡി.എഫ് സർക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഉദാഹരണമാണെന്ന് പിണറായി വിജയൻ

നോക്യാപിന് ഫേസ്ബുക്കിൽ വിലക്കേർപ്പെടുത്തിയ നടപടി യു.ഡി.എഫ് സർക്കാരിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഉദാഹരണമാണെന്ന് പിണറായി വിജയൻ

  • സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് മെറ്റ വെളിപ്പെടുത്തിയതായി ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ മാധ്യമമായ നോക്യാപിന് ഫേസ്ബുക്കിൽ വിലക്കേർപ്പെടുത്തിയ നടപടി യു.ഡി.എഫ് സർക്കാരിൻ്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമൂഹമാധ്യമങ്ങളിലെ സെൻസർഷിപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലാണ് വിലക്കിന് പിന്നിലെന്ന് മെറ്റ വെളിപ്പെടുത്തിയതായി ചൂണ്ടിക്കാണിക്കുന്നു. ഐ.ടിനിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം സർക്കാർ നൽകിയ നിർദ്ദേശാനുസരണമാണ് പേജ് പൂട്ടിയതെന്ന് മെറ്റ വിശദീകരിച്ചെങ്കിലും, നോക്യാപ് എന്തരം നിയമലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കാൻ സർക്കാരോ മെറ്റയോ ഇതുവരെ തയ്യാറായിട്ടില്ല.കേരളത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ, നരേന്ദ്ര മോദിയും സംഘപരിവാറും നടപ്പിലാക്കുന്നതിന് സമാനമായ മാധ്യമവേട്ടയാണ് നടത്തുന്നതെന്ന് പോസ്റ്റിൽ ആരോപിക്കുന്നു.

എതിർക്കുന്നവരെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നതാണെന്നും, ഫാസിസ്റ്റ് അടിച്ചമർത്തലുകളെ പോരാടി തോൽപ്പിച്ച പാരമ്പര്യമുള്ള കേരളത്തിൽ ഇത്തരം നടപടികൾ ഒരിക്കലുംവെച്ചുപൊറുപ്പിക്കാനാകില്ലെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കുറ്റകൃത്യമല്ലെന്നും, അത് ഏതൊരു മാധ്യമത്തിന്റെയും കടമയാണെന്നും പോസ്റ്റ് ഓർമ്മിപ്പിക്കുന്നു.എതിർസ്വരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ജനങ്ങൾ ശക്തമായ മറുപടി നൽകണമെന്ന് ആഹ്വാനം ചെയ്യുന്നതോടൊപ്പം പ്രതിസന്ധികളിൽ തളരാതെ പുതിയ പേജിലൂടെ മാധ്യമപ്രവർത്തനം തുടരാൻ തീരുമാനിച്ച നോക്യാപ് ടീമിന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹംഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )