
നോവൽ പ്രകാശനവും ഉപഹാര സമർപ്പണവും നടന്നു
- ‘ആഗ്നേയി’ നോവൽ പ്രകാശനം ചെയ്തു
വിയ്യൂർ: മുചുകുന്ന് ശ്യാമിലി പ്രവീൺ എഴുതിയ ‘ആഗ്നേയി’ എന്ന നോവൽ പ്രകാശനം ചെയ്തു. വിയ്യൂർ വീക്ഷണം കലാവേദിയിൽ നടന്ന പരിപാടിയിൽ
കൊടക്കാട് കരുണൻ നോവലിന്റെ പ്രകാശനം നിർവഹിച്ചു. പരിപാടിയിൽ ഡോക്ടറേറ്റ് നേടിയ പാവണ്ടൂർ എച്എസ്‌എസ് അധ്യാപിക എം. പി.ലതിക പ്രേമിനെ ആദരിച്ചു.

ചടങ്ങിൽ ഷാജി മാസ്റ്റർ കീഴരിയൂർ,സുധീഷ് നടുവത്തൂർ,ധനീഷ് ശ്രെയസ്,
ദീപ സുനിൽ,എന്നിവർ സംസാരിച്ചു. ഉപഹാരങ്ങൾ ഏറ്റു വാങ്ങിയ ഡോ :ലതിക പ്രേം,
നോവലിസ്റ്റ് ശ്യാമിലി പ്രവീൺ എന്നിവർ നന്ദി പറഞ്ഞു.

CATEGORIES News