
ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ്; 450 ലിറ്റർ വാഷ് പിടികൂടി കൊയിലാണ്ടി എക്‌സൈസ്
- നെല്ലിയാടി പുഴ, കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്
കൊയിലാണ്ടി:ന്യൂ ഇയർ ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി എക്‌സൈസ് നെല്ലിയാടി പുഴയുടെ തീരത്തു കോയിത്തുമ്മൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടൽ കാടുകൾക്കിടയിൽ വെച്ചു ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 450 ലിറ്റർ വാഷ് കണ്ടെത്തി കേസ് എടുത്തു.

എഇഐ (Gr. പ്രവീൺ ഐസക്,എഇഐ ( Gr )ബാബു പി.സി,പ്രിവന്റിവ് ഓഫീസർ (ഗ്രേഡ്) മാരായ വിശ്വനാഥൻ, ശ്രീജിത്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ ആർ, വിജിനീഷ് കെ കെ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

CATEGORIES News