പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചാൽ കർശന നടപടി

പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിച്ചാൽ കർശന നടപടി

  • പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലക‌ർ

കോഴിക്കോട്: പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ല കലക‌ർ സ്നേഹിൽ കുമാർ സിങ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് ഉടൻ പ്രാദേശിക പൊതുജനാരോഗ്യ സമിതികൾ വിളിച്ചുചേർക്കാൻ നിർദേശം നൽകും.

പൊതുജനാരോഗ്യ നിയമം 2023മായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ല പൊതുജനാ രോഗ്യ സമിതിയുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവക്ക് കനത്ത ശിക്ഷയാണ് നൽകുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )