
പച്ചത്തുരുത്ത് ഒരുക്കി കൊയിലാണ്ടി നഗരസഭ കൗൺസിൽ
- ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു
കൊയിലാണ്ടി:പരിസ്ഥിതി പുനസ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തുരുത്തുകൾ നിർമ്മിക്കുന്നത്. കുറുവങ്ങാട് ഐടിഐയിൽ ഒരേക്കർ സ്ഥലത്താണ് ജൈവവൈവിധ്യ കലവറയാക്കി മാറ്റാനുളള പ്രവർത്തനം ആരംഭിച്ചത്.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ കെ ഇ ഇന്ദിര ടീച്ചർ, ഇ കെ അജിത്ത്, പ്രജില സി, നിജില പറവക്കൊടി, വാർഡ് കൗൺസിലർ സിറാജ് വി.എം, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, മനോഹരി തെക്കയിൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ റിഷാദ് കെ, ജമീഷ് പി, പ്രിൻസിപ്പാൾ ബെൻസൺ ടി ടി, അദ്ധ്യാപകരായ വൃന്ദ എൻ എസ്, ജിജേഷ് കെ പി, ഫിറോസ് കെ വി, ജ്യോതിലാൽ ഡി കെ, അനിൽകുമാർ വി പി, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും, ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എം പി നന്ദിയും പറഞ്ഞു. കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയ രണ്ടാമത്തെ പച്ചത്തുരുത്താണിത്.
