പണിമുടക്കി പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി

പണിമുടക്കി പ്രതിഷേധിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി

  • കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി

കോഴിക്കോട് :വർദ്ധിപ്പിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം പിൻവലിക്കുക,മത്സ്യബന്ധനയാനങ്ങളുടെ വാർഷിക ഫീസ് വർദ്ധനവ് പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കലക്ട്രേറ്റിലേക്ക് മാർച്ച്‌ നടത്തി.

ജാക്‌സൻ പൊള്ളയിൽ (കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട്)ധർണ ഉദ്ഘാടനം ചെയ്തു. ആൻ്റണി കുരിശിങ്കൽ (കെഎസ്‌എംടിഎഫ്) മുഖ്യപ്രഭാഷണം നടത്തി. എൽഇഡി ലൈറ്റ് ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനം തടയുക,മണ്ണെണ്ണ ആവശ്യാനുസരണം വിതരണം ചെയ്യുക എന്നിവയാണ് തൊഴിലാളികളുടെ പ്രാധാന ആവശ്യങ്ങൾ. ചെയർമാൻ സി. കരീം മാറാട്,കൺവീനർ എ.പി. സുരേഷ് കൊയിലാണ്ടി എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )