പനിച്ചൂടിൽ കേരളം;പതിമൂന്ന് ദിവസത്തിനിടെ ജീവൻ നഷ്ടമായത് നാൽപത്തിയൊന്ന് പേർക്ക്

പനിച്ചൂടിൽ കേരളം;പതിമൂന്ന് ദിവസത്തിനിടെ ജീവൻ നഷ്ടമായത് നാൽപത്തിയൊന്ന് പേർക്ക്

  • പതിനായിരത്തിലധികംപേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്

തിരുവനന്തപുരം : പകർച്ചവ്യാധി ഭീതിയിൽ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവൻ നഷ്ടമായത് നാൽപത്തിയൊന്ന് പേർക്ക്. ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേർക്കും എലിപ്പനി ബാധിച്ച് എട്ടു പേർക്കും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേർക്കുമാണ് ജീവൻ നഷ്ടമായത്. അഞ്ചു ദിവസം കൊണ്ട് പതിനായിരത്തിലധികംപേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചുവെങ്കിലും അതിൽ അൻപത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുൻകരുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )