
പന്തലായനി കുടുംബാരോഗ്യ കേന്ദ്രം ; ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം
- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു
പന്തലായനി :പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻ കെ. അഭിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ അതുല്യ ബൈജു ആധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വികസന സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ. ജീവാനന്ദൻ മാസ്റ്റർ ബ്ലോക്ക് മെമ്പർമാരായ ഷീബ ശ്രീധരൻ ,സുഹറ ഖാദർ , രജില.ടി.എം , എം.പി.മൊയ്തീൻ കോയ, ശബിന ഡോക്ടർ ,നസീറ.എൻ. സി എന്നിവർ സംസാരിച്ചു. ആശുപത്രി ഹെൽത്ത് ഇൻസ്പ്പെറ്റർ സജീഷ് സി. വി. നന്ദിയും പറഞ്ഞു.

CATEGORIES News