പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി

പന്തലായനി ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂളിൽ വായനാ മത്സരം നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന പ്രാഥമിക തലം സാഹിത്യ ക്വിസ് പന്തലായനി ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു .എൻ.പി വിനോദ് മാസ്റ്റർ കുട്ടികൾക്ക് ചോദ്യങ്ങൾ പരിചയപ്പെടുത്തി. മത്സരത്തിൽ പാർവണ ഷാജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമിയ ദുർഗ എസ് രണ്ടാം സ്ഥാനവും പാർവണ അജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി താലൂക്ക് തല മത്സരത്തിന് അർഹത നേടി. പന്തലായനി ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രസിഡണ്ട് പി കെ രഘുനാഥ് , ഡി എച്ച് എം ശിഖ ഒ കെ, സ്കൂൾ ലൈബ്രറി ഇൻ ചാർജ് രോഷ്നി കെ പി, ശ്രീജ പി, ഷാജി പി.കെ ലിഗേഷ് മാസ്റ്റർ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )