പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം

പയ്യോളിയിൽ കടയിൽ അതിക്രമിച്ചു കയറി യുവാവിന്റെ പരാക്രമം

  • കടയുടമയ്ക്കും വ്യാപാരി സംഘടനാ നേതാക്കൾക്കും മർദനം

പയ്യോളി: കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ മർദിച്ച യുവാവ്, സംഭവം അന്വേഷിക്കാനെത്തിയ വ്യാപാരി നേതാക്കളെയും ആക്രമിച്ചു പരുക്കേൽപിച്ചു. പേരാമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപത്തെ ഗോൾഡ് കവറിങ് ആഭരണങ്ങൾ വിൽക്കുന്ന കടയിൽ കയറി ഉടമ അൽത്താഫിനെയാണു യുവാവ് ആക്രമിച്ചത്. സ്‌ഥലത്തെത്തിയ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ സൂപ്പർ, പയ്യോളി യൂണിറ്റ് പ്രസിഡന്റ് കെ.എം.ഷമീർ എന്നിവർക്കും മർദനമേറ്റു.

കടയിൽ എത്തിയ യുവാവ് ഒരു പ്രകോപനവുമില്ലാതെ ഉടമ അൽത്താഫിനെ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.ഇതേ തുടർന്ന് അൽത്താഫ് വ്യാപാരി നേതാക്കളെ വിവരമറിയിച്ചു. കടയിലെത്തിയ നേതാക്കളോടും യുവാവ് മോശമായി പെരുമാറുകയും ഇരുവരെയും മർദിക്കുകയും ചെയ്‌. തുടർന്ന്, നാട്ടുകാരും വ്യാപാരികളും ചേർന്ന് യുവാവിനെ പിടിച്ചു വച്ച് പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.

കടയിലെത്തിയ നേതാക്കളോടും യുവാവ് മോശമായി പെരുമാറുകയും ഇരുവരെയും മർദിക്കുകയും ചെയ്‌. തുടർന്ന്, നാട്ടുകാരും വ്യാപാരികളും ചേർന്ന് യുവാവിനെ പിടിച്ചു വച്ച് പയ്യോളി പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )