പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു

  • നിരവധി വൈദ്യുതപോസ്റ്റുകൾ തകർന്നിട്ടുണ്ട്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടയ്‌പാലത്താണ് സംഭവം. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. കുന്ന് പൂർണമായും ഇടിഞ്ഞുവീണതിനെ തുടർന്ന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വൈദ്യുതപോസ്റ്റുകൾ തകർന്നിട്ടുണ്ട്. റോഡിൽ ആളുകൾ കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

പ്രദേശത്ത് അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയ നിർമാണ പ്രവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )