പരിശോധന കടുപ്പിച്ച് എംവിഡി

പരിശോധന കടുപ്പിച്ച് എംവിഡി

  • ജില്ലയിൽ പരിശോധന തുടരും

കോഴിക്കോട്: റോഡപകടങ്ങൾ ദിവസവും കൂടി വരുമ്പോൾ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ 15 ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 3456 നിയമലംഘനങ്ങളാണ് . 86 ലക്ഷത്തോളം പിഴയും ഈടാക്കി.
ഡിസംബർ 15 മുതൽ 31 വരെ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്.

28 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും കൂടുതൽ പരിശീലനം നേടാനായി ഡ്രൈവർമാരെ എടപ്പാളിലുള്ല ട്രെയിനിംഗ് സെൻ്റിലേക്ക് അയക്കുകയും ചെയ്തു. അമിത ഭാരം കയറ്റിയ 20 വാഹനങ്ങൾക്കെതിരെ കേസെടുത്തു.ഹെൽമറ്റ് ധരിക്കാത്ത 1674 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 251 പേർക്കെതിരെയും ടാക്സ് അടക്കാതെ സർവീസ് നടത്തിയ 151 വാഹനങ്ങൾക്കെതിരെയും പെർമിറ്റ്,വാഹനങ്ങൾക്കെതിരെയും പെർമിറ്റ്, ഫിറ്റ്നസ് എന്നിവ ഇല്ലാത്ത 88 വാഹനങ്ങൾക്കെതിരെയും അനധികൃതമായി രൂപമാറ്റം വരുത്തിയ 152 വാഹനങ്ങൾക്കെതിരെയും ഇൻഷ്വറൻസ് ഇല്ലാത്ത 380 വാഹനങ്ങൾക്കെതിരെയും കേസെടുത്തു. സംയുക്ത പരിശോധന ഫലമായി ജില്ലയിൽ അപകടങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )