
പരിസ്ഥിതി ദിനാചരണത്തിൽ ഫലവൃക്ഷത്തൈകൾ നട്ട് ജീവിഎച്ച്എസിൽ ആഘോഷം
- പ്രധാനാധ്യാപിക ഷജിത ടി, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ എന്നിവർ ചേർന്ന് തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ജിവിഎച്ച്എസ്എസിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശം പകർന്നു. പ്രധാനാധ്യാപിക ഷജിത ടി, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ എന്നിവർ ചേർന്ന് തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു എസ് എം സി ചെയർമാൻ പ്രവീൺകുമാർ, സ്റ്റാഫ് സെക്രട്ടറി നവീന എം, രഞ്ജു ആർ, ഹെബ ഇ കെ, സുഹൈബ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വാർഡ് കൗൺസിലർ അറിയിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതൽ ഉണർവ് പകർന്നു.
CATEGORIES News
