പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റ് അനുമോദിച്ചു

പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റ് അനുമോദിച്ചു

  • എൽഎസ്എസ്, യുഎസ്എസ് വിജയികളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആണ് ചടങ്ങിൽ ആദരിച്ചത്

കൊയിലാണ്ടി : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് കേരളപാഠപുസ്തക രചന സമിതി അംഗവും കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ ബിജു ഡി. കെ ആണ്.

എൽഎസ്എസ്, യുഎസ്എസ് വിജയികളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആണ് ചടങ്ങിൽ ആദരിച്ചത്. അരുൺ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ധനീഷ് കുന്നത്ത് ആണ്. പന്തലായിനി ബ്ലോക്ക് മെമ്പർ ജുബീഷ് ഇ.കെ നാരായണൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, ജയന്തി ടീച്ചർ , നിതിൻ ശ്രീധരൻ നായർ , വിജയൻ.ടി , മോഹനൻ പി.കെ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ അരുൺ ലാൽ നന്ദി പറയുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )