പരീക്ഷ ക്രമക്കേട്; കൂടുതൽ പിഎസി ബോർഡ് അംഗങ്ങൾക്ക് എസ്ഐടി ഇന്ന് നോട്ടീസ് നൽകും

പരീക്ഷ ക്രമക്കേട്; കൂടുതൽ പിഎസി ബോർഡ് അംഗങ്ങൾക്ക് എസ്ഐടി ഇന്ന് നോട്ടീസ് നൽകും

  • പിഎസ്‌സിയിലെ ബോർഡ് അംഗങ്ങളിൽഇതുവരെ അഞ്ച് പേർക്കാണ്ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി കൂടുതൽ പിഎസ്സി ബോർഡ് അംഗങ്ങൾക്ക് എസ്ഐടി ഇന്ന് നോട്ടീസ് നൽകും. ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്നാണ് ആവശ്യപ്പെടുക. പ്രോട്ടോക്കോൾ പ്രശ്നമുള്ളതിനാൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാവില്ലെന്നാണ് ബോർഡ് അംഗങ്ങളുടെ നിലപാട്.

എന്നാൽ ബോർഡ് അംഗങ്ങൾ നേരിട്ട് ഓഫീസിൽ ഹാജരാകണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ക്രൈംബ്രാഞ്ച്. പിഎസ്‌സിയിലെ ബോർഡ് അംഗങ്ങളിൽഇതുവരെ അഞ്ച് പേർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. നിയമനക്രമക്കേട് പരാതിയിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്ഐടിയുടെ സംശയം. റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )