പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ല; റിസർവ് ബാങ്ക്

പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ല; റിസർവ് ബാങ്ക്

  • ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആറംഗ സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്.

ന്യൂഡൽഹി : പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി തീരുമാനിച്ചു. റിപ്പോ നിരക്ക് (ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്‌പയുടെ പലിശ) 5.25 ശതമാനമായി തന്നെ തുടരും. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന ആറംഗ സമിതി ഐക്യകണ്‌ഠേനയാണ് ഈ തീരുമാനമെടുത്തത്.

ഇതിനു മുൻപ് 2025 ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലും 2026 ഫെബ്രുവരിയിലും ചേർന്ന യോഗങ്ങളിലും പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )