
പള്ളി പറമ്പ് തോട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി : തീരദേശത്തെ പള്ളിപ്പറമ്പിൽ തോട് നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കെപ്പാട്ട് നിർവഹിച്ചു.
മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് കിടക്കുന്ന തോട് നവീകരിക്കുന്നത്തിനായി നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി 2591618 രൂപ ചിലവിലാണ് പണിപൂർത്തീകരിച്ചത്.
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വി പി ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞു.
കൗൺസിലർമാരായ കെടിവി റഹ്മത്ത് രത്നവല്ലി ടീച്ചർ എൻ ഇ മുഹമ്മദ് , രാഗം മുഹമ്മദലി ,പി പി സന്തോഷ് ,റഷീദ് കെ, സംസാരിച്ചു നഗരസഭ അസിസ്റ്റന്റ് എൻജിനീയർ കെ ശിവപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. 70മീറ്റർ നീളത്തിലാണ് പൂർണ്ണമായും കോൺക്രീറ്റ് നിർമ്മിതമായ തോട് പൂർത്തീകരിച്ചത് മാലിന്യം തള്ളാതിരിക്കാൻ മുകൾ വശത്ത് കോൺഗ്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിട്ടുണ്ട് തൊട്ടടുത്ത 37 സെന്റ് സ്ഥലത്ത് ഹാപ്പിനസ് പാർക്കിന് 5 ലക്ഷം രൂപ നഗരസഭ കൗൺസിൽ വകയിരുത്തിയിട്ടുണ്ട്.