
പഴയ ബോട്ടുജെട്ടി പ്രദേശം ലഹരിമാഫിയ പിടിമുറുക്കുന്നു
- പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ശ്രദ്ധ മേഖലകളിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഫറോക്ക് : പഴയ ബോട്ട് ജെട്ടി റോഡിനുസമീപം ചാലിയാറിനോട് ചേർന്ന് കാടുപിടിച്ച പ്രദേശം മദ്യ-മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കുന്നതായി പരാതി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇത്തരം സംഘങ്ങൾ ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്.
പെട്ടെന്ന് പോലീസിന്റെ ശ്രദ്ധ പതിയാത്ത ഇടമാണിവിടം. വിദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടങ്ങളിൽ മദ്യപിക്കുന്നതിനും മറ്റും എത്തുന്നതും പതിവ് കാഴ്ചയാണ്.
പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ശ്രദ്ധ മേഖലകളിൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
CATEGORIES News