പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്

പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്

ഓരോ അനധികൃത ബോർഡിനും തോരണത്തിനും കൊടിക്കും ഫ്ലക്സിനും 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.

തിരുവനന്തപുരം :പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക് തദ്ദേശവകുപ്പ്.ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് കടുപ്പിച്ചതോടെയാണിത്. ഓരോ അനധികൃത ബോർഡിനും തോരണത്തിനും കൊടിക്കും ഫ്ലക്സിനും 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും വച്ച ബോർഡ് നീക്കുമ്പോൾ പിഴനൽകുന്നില്ലെങ്കിൽ സ്ഥാപിച്ചവർക്കെതിരേ സെക്രട്ടറിയുടെ ശുപാർശയിൽ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവിമാർ നിർദേശംനൽകണം. ബോർഡ് നീക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകുകയുംവേണം.

ബോർഡുകളുടെ എണ്ണത്തിന് ആനുപാതികമായി പിഴ ഈടാക്കാതിരിക്കുകയോ കുറഞ്ഞതുക രേഖപ്പെടുത്തുകയോ ചെയ്‌താൽ സെക്രട്ടറിമാർക്കെതിരേ നടപടി വരും. പിഴ ഒഴിവാക്കിയാൽ സെക്രട്ടറിമാരിൽനിന്ന് ഈടാക്കും. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ,
രാഷ്ട്രീയപ്പാർട്ടികൾ, മതസ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, സർക്കാർ -അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം നിർദേശം ബാധകം. പൊതുസ്ഥലം, പാതയോരം, നടപ്പാത, ഹാൻഡ് റെയിലുകൾ, മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിലെ ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, ബാനറുകൾ എന്നിവ പൂർണമായി നീക്കണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )