പാലക്കാട് ഡിവിഷൻ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രം

പാലക്കാട് ഡിവിഷൻ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രം

  • നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം, നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുംതിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് ആലോചന.

തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുവെന്ന് വിവരം. ഇതിനായുള്ള ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിനായി ചർച്ച നടക്കുന്നുവെന്ന തരത്തിലാണ് സൂചനകൾ വരുന്നത്.

നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം, നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുംതിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് ആലോചന. തമിഴ്‌നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് തിരുവനന്തപുരം വിഭജിക്കാനുള്ള ചർച്ചകൾ ഉടലെടുത്തതെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )