
പാലത്തിൻ്റെ സമീപനറോഡ്നിർമാണം നിലച്ചനിലയിൽ
- സ്ത്രീകൾക്കും കുട്ടികൾക്കും കോണികയറി പാലത്തിനുമുകളിലെത്തുക വലിയപ്രയാസമാണ്.
മുണ്ടോത്ത് : ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ കക്കഞ്ചേരിയെയും നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ അയനിക്കാട് തുരുത്തിനെയും ബന്ധിപ്പിക്കുന്ന കൊയമ്പ്രത്തുകണ്ടി പാലത്തിൻന്റെ നിർമാണം പൂർത്തിയായെങ്കിലും സമീപനറോഡ് നിർമാണം നിലച്ചമട്ടിലാണ്.
കക്കഞ്ചേരി ഭാഗത്തുമാത്രമാണ് റോഡുപണി കുറച്ച് പൂർത്തിയായത്. അയനിക്കാട് ഭാഗത്ത് സ്ഥലമേറ്റെടുത്തുകിട്ടുന്നതിലെ സാങ്കേതികനൂലാമാലകൾ കാരണം സമീപനറോഡിൻ്റെ ഒരുപ്രവൃത്തിയും പൂർത്തിയായിട്ടില്ല. തുരുത്തിലുള്ളവർ പുതുതായി നിർമിച്ച കോൺക്രീറ്റ് പാലത്തിലേക്ക് ഇരുമ്പുകോണി ചാരിവെച്ച് അതിലൂടെ കയറിയാണ് മറുഭാഗത്തെത്തുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും കോണികയറി പാലത്തിനുമുകളിലെത്തുക വലിയപ്രയാസമാണ്. മുൻപൊക്കെ ഇവിടെ കടത്തുതോണി ഉണ്ടാവുമായിരുന്നു. പാലംപണി തുടങ്ങിയതോടെ കടത്തുതോണിയും ഇല്ല.
CATEGORIES News
