പാല്യേക്കണ്ടി ശിവദാസനെ അനുസ്മരിച്ചു

പാല്യേക്കണ്ടി ശിവദാസനെ അനുസ്മരിച്ചു

കാപ്പാട് കടലിൽ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിയെ രക്ഷപ്പെടുത്തിയ ഷിജിൽ തുവ്വയിലിനുള്ള ആദരവ് കൈമാറി

ചേമഞ്ചേരി : ജീവകാരുണ്യ പ്രവർത്തകനും മുതിർന്ന പ്രവാസിയുമായിരുന്ന പാല്യേക്കണ്ടി ശിവദാസൻ അനുസ്മരണം നടന്നു.കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാപ്പാട് കടലിൽ തിരയിലകപ്പെട്ട മത്സ്യതൊഴിലാളിയെ സാഹസികമായി രക്ഷപ്പെടുത്തിയ ഷിജിൽ തുവ്വയിലിനുള്ള ആദരവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതികിഴക്കയിൽ കൈമാറി. അശോകൻ കോട്ട് അനുസ്മരണ ഭാഷണം നടത്തി. ചടങ്ങിൽ വെച്ച് വിദ്യാർത്ഥിക്കുള്ള വിദ്യാഭ്യാസ ധനസഹായം ശിവദാസൻ്റെ കുടുംബാംഗങ്ങൾ കൈമാറി.
20-ാം വാർഡ് മെമ്പർ വത്സല പുല്ല്യത്ത്, പ്രവാസി സംഘം ഏരിയ സെക്രട്ടറി പി.ചാത്തു,ഏരിയാ പ്രസിഡൻ്റ്
പി.കെ.അശോകൻ, എംഎംസി പിആർ ഒ രാജേന്ദ്രൻ, ഷിജിൽ തുവ്വയിൽ എന്നിവർ സംസാരിച്ചു. കേരളപ്രവാസി സംഘം മേഖലാ സെക്രട്ടറി എം.കെ. രാമകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ
ബിനേഷ് ചേമഞ്ചേരി സ്വാഗതവും സംഘാടക സമിതി അംഗം
ശ്രീഷു .കെ.വി. നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് മലബാർ മെഡിക്കൽ കോളേജ് (എംഎംസി ) മൊടക്കല്ലൂർ നേതൃത്വത്തിൽ ഹൃദയ , വൃക്ക രോഗനിർണ്ണയങ്ങളടങ്ങിയ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )