പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടി സമയം വേണം- കോഴിക്കോട് കോർപ്പറേഷൻ

പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടി സമയം വേണം- കോഴിക്കോട് കോർപ്പറേഷൻ

  • അതേസമയം പഴയ പാളയം മാർക്കറ്റിൽ നിന്നും മാറുന്നതിനെതിരെ കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ്

കോഴിക്കോട്: പുതിയ പാളയം മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ ഒരു മാസം കൂടെ സമയം വേണമെന്ന് കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കച്ചവടക്കാർ ഏറ്റെടുത്ത കടകളിലെ ഫർണിഷിംഗ് ജോലികൾ പൂർത്തിയാക്കാനുണ്ടെന്നും പുതിയ കെട്ടിടത്തിൽ കച്ചവടക്കാർ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം പഴയ പാളയം മാർക്കറ്റിൽ നിന്നും മാറുന്നതിനെതിരെ കച്ചവടക്കാരുടെ പ്രതിഷേധം തുടരുകയാണ്. അടുത്തിടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത പാളയം മാർക്കറ്റിന്റെ പുതിയ സമുച്ചയത്തിലെത്തുന്ന സാധാരണക്കാർ കാണുന്നത് അടച്ചിട്ട മുറികളാണ്. അടച്ചിട്ട ഈ കച്ചവട മുറികൾ എന്ന് തുറക്കുമെന്ന ചോദ്യത്തിനാണ് വിശദീകരണം. പുതിയ കെട്ടിടത്തിനെതിരെ കച്ചവടക്കാർ ഉയർത്തുന്ന വിമർശനങ്ങളിൽ കഴമ്പില്ല എന്നാണ് കോർപ്പറേഷൻ അധികൃതരുടെ നിലപാട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )