
പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി
- കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി
ദില്ലി: പിണറായി വിജയനോട്വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രം ഗത്തെത്തി. എല്ലാ വിമർശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവർത്തിക്കുകയാണ് ഡിഎംകെ.

പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്ക്കെതിരായ സമീപനത്തിലും കോൺ ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രം ഗത്തെത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ചർച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും രാഹുൽ ഗാന്ധി യോഗത്തെ അറിയിച്ചു.
[8:13 am, 09/06/2026] kfile media: കാലവർഷം കനത്തതോടെ
