
പിഷാരികാവ് മഹോൽസവം ; 5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണം
- ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി ടി.വി. ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും,ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ എസ്പി.കെ.ഇ.ബൈജു ഐ പി എസ് ന്റെ നിർദ്ദേശാനുസരണം വടകര ഡിവൈഎസ്പി ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖരൻന്റെയും നേതൃത്വത്തിലായിരിക്കും ക്രമീകരണങ്ങൾ.

ക്ഷേത്ര പരിസരങ്ങളിലും മറ്റും സി.സി ടി.വി. ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും.ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റുറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 300 ഓളം പോലീസുകാരാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക, മഫ്ടി, വനിതാ , പിങ്ക് പോലീസ്നിരീക്ഷണവും ഉണ്ടാവും, ഏപ്രിൽ 5 ന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത്10മണി മുതൽ രാത്രി 10 മണി വരെ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി പേരാമ്പ്രവഴി പയ്യോളിയിൽ കയറണം. ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപ്പാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി പോകണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നും ബൈപ്പാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നും, കൊയിലാണ്ടിയിലെക്ക് വരുന്ന ലൈൻബസ്സുകൾ കൊല്ലം ചിറയിൽ നിർത്തി തിരിച്ച് പോകണം, കൊയിലാണ്ടി ഭാഗത്തു നിന്നുളുബസ്സു കൊല്ലം പെട്രാൾ പമ്പിൽ നിർത്തി തിരിച്ച് പോകണം. ഏപ്രിൽ 6 ന്, വൈകു: 2 മണി മുതൽ രാത്രി 10 മണി വരെ നേരത്തെയുള്ള രീതിയിലാണ് ട്രാഫിക്ക് ക്രമീകരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു.