
പിഷാരിക്കാവ് ക്ഷേത്ര തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ
കൊയിലാണ്ടി : പിഷാരിക്കാവ് ക്ഷേത്രത്തിലെ തൃക്കാർത്തിക സംഗീതോത്സവം ഡിസംബർ 6മുതൽ 13വരെ അരങ്ങേറും.പരിപാടിയുടെ ഭാഗമായി സംഗീത മഹത് പ്രതിഭാ സംഗമംനടക്കും. സംഗമത്തിന്റെ ഉദ്ഘാടനം ഡിസംബർ 6ന് വൈകീട്ട് സംഗീത സംവിധായകൻ എംജയചന്ദ്രൻ നിർവഹിക്കും. ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ടി.സി.ബിജു(മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ)മുഖ്യാതിഥിയാകും.
ഡിസംബർ 6ന് വൈകുന്നേരം സോപാന സംഗീതവും ഡിസംബർ 7ന് പുള്ളങ്കുഴൽ കച്ചേരിയും അരങ്ങേറും. ഡിസംബർ 8ന് ഭരദ്വാജ് സുബ്രഹ്മണ്യം നയിക്കുന്ന സംഗീത കച്ചേരിയും ഡിസംബർ 9ന് വയലിൻ കച്ചേരിയും 10ന് മാതഗി സത്യമൂർത്തി അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും 11ന് ഡോ :അടൂർ പി സുദർശനൻ നയിക്കുന്ന സംഗീത കച്ചേരിയും 12ന് വീണകച്ചേരിയും അരങ്ങേറും. ഡിസംബർ 13ന് 5മണിക്ക് തൃക്കാർത്തിക സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് സമർപ്പിയ്ക്കും.
CATEGORIES News