പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പി.കെ. ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പ്രമുഖ സിപിഎം നേതാവ് പി.കെ. ശങ്കരൻ്റെ ഓർമ്മക്കായി സിപിഎം നടേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഹാൾ കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ
സെക്രട്ടറി പി. മോഹനൻ മുഖ്യപ്രഭാഷണവും ടി.പി. ദാസൻ ഫോട്ടോ അനാഛാദനം നടത്തി. കാനത്തിൽ ജമീല എം.എൽ.എ, മുൻ എം.എൽ. എമാരായ പി. വിശ്വൻ, കെ. ദാസൻ, കന്മന ശ്രീധരൻ എന്നിവർ സംസാരിച്ചു . നഗരസഭാധ്യക്ഷ
സുധ കിഴക്കേപാട്ട് ഹെൽപ്പ് ലൈൻ സുരക്ഷക്കുള്ള ഫ്രീസർ ഏറ്റുവാങ്ങി . എരിയ സെക്രട്ടറി
ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )