പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൻ ഭാഗമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൻ ഭാഗമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് രാവിലെ 11 മണിയോടെ കോഴിക്കോട്ടുള്ള വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്

കണ്ണൂർ : ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിൻ ഭാ ഗമായി കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്. ജിഎസ്ടി അടച്ചതിൻ്റെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയുടെ കരാറിൽ അഴിമതി നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കോഴിക്കോട്ടുള്ള വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കരാർ രേഖകൾ, ജിഎസ്‌ടി അടച്ചതിന്റെ രേഖകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )