
പി ബാലൻ മാസ്റ്റർ ചിത്രരചന മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
- ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :പി .ബാലൻ മാസ്റ്ററുടെ സ്മരണയ്ക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
കോൺഗ്രസ് നേതാവും സാംസ്കാരിക പ്രവർത്തകനുമായ പി. ബാലൻ മാസ്റ്ററുടെ സ്മരണാർത്ഥം നടത്തിവരുന്ന ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാന സമർപ്പണം ശ്രദ്ധ ഗാലറിയിലാണ് നടന്നത് . സൗത്ത് മണ്ഡലം പ്രസിഡണ്ട് എം. എം ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ചിത്രകാരൻ സായിപ്രസാദ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവ വിജയി ദേവിക മുഖ്യാതിഥിയായി. ദേശീയ നേതാവ് വേണുഗോപാലൻ ടി. പി കൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. പ്രേമകുമാരി എസ് കെ . സിന്ധു പി. വി , ജന്നത്ത് , ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാസുദേവൻ നന്ദി പറഞ്ഞു.
CATEGORIES News