
പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനവുമായി കൊയിലാണ്ടി നഗരസഭ
- ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, എന്നിവർക്കാണ് പരിശീലനം നൽകിയത്
കൊയിലാണ്ടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ പാഴ് വസ്തുക്കൾക്കൊണ്ട് അലങ്കാര പൂച്ചട്ടി നിർമ്മാണ പരിശീലനം നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാലിന്യങ്ങളിൽ ഉൾപ്പെടുന്ന ഉപയോഗശൂന്യമായ ടയറുകൾ പുനരുപയോഗത്തിലൂടെ ഭംഗിയാർന്ന പൂച്ചട്ടികൾ നിർമ്മിക്കാനുള്ള പരിശീലനമാണ് നഗരസഭ നടത്തിയത് .നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, എന്നിവർക്കാണ് പരിശീലനം നൽകിയത്.
ഏറെക്കലമായി ഈ മേഖലയിൽ പരിശീലനം നൽകിവരുന്ന ഗുരുവായൂർ മേഴ്സി കോളേജ് സിഎഒ വിനോദ് സി.ടി, ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പന്തലായനിയിലെ അധ്യാപികമാരായ രോഷ്നി വിനോദ് , രാജി. കെ വിദ്യാലയത്തിലെ ഗ്രീൻ അംബാസ്സിഡർമാരായ നിഹാരിക,തൻമയ, റഫൽ ,നിഷാൽ സുന്ദർ, വൈഗ, നിവ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

കൊയിലാണ്ടി നഗരസഭയുടെ വരകുന്നിലെ ശുചിത്വ പഠന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ :കെ സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ സതീഷ്കുമാർ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് മരുതേരി , റിഷാദ് കെ, ഷൈനി കെ കെ, സീന എം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.