പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്കൂൾ

പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്കൂൾ

  • കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായപ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം

ചിങ്ങപുരം:കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായ
പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ് പുരസ്കാരം
( 5000 രൂപയും, പ്രശസ്തിപത്രവും)
കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ലീഡർ എം.കെ.വേദ,
നല്ലപാഠം അസി.ലീഡർ മുഹമ്മദ് സെയ്ൻ,നല്ല പാഠം കോ ഓർഡിനേറ്റർമാരായ പി.കെ.അബ്ദുറഹ്മാൻ,സി.ഖൈറുന്നിബി എന്നിവരുടെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓർഡിനേറ്റർ
ഡോ.എ.കെ.അബ്ദുൾ ഹക്കീമിൽ നിന്ന്
ഏറ്റുവാങ്ങി.


എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ വിനോയ് തോമസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.വർഷ വിദ്യാധരൻ എന്നിവർ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )