
പുറക്കാമല സന്ദർശിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്
- കരുവോട്-കണ്ടം ചിറയുടെ അഭിമുഖമായി നിൽക്കുന്ന പുറക്കാമല ജൈവവൈവിധ്യങ്ങളുടെ കലവറയാണ്
മേപ്പയ്യൂർ: ഖനന ഭീഷണി നേരിടുന്ന കീഴ്പയ്യൂരിലെ പുറക്കാമല ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം സതീശൻ, മേഖലാ പ്രസിഡന്റ് ബാലകൃഷ്ണൻ, എം. വിജയൻ, സദാനന്ദൻ മാരാത്ത്, ആർ.വി. അബ്ദുറഹിമാൻ, ആർ. രാജീ വൻ, പി.കെ. ശങ്കരൻ, എൻ. സുധാകരൻ, വി.എം. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് പ്രദേശത്തെ ആളുകളോട് സംഘം സംസാരിച്ചു.
കരുവോട്-കണ്ടം ചിറയുടെ അഭിമുഖമായി നിൽക്കുന്ന പുറക്കാമല ജൈവവൈവിധ്യങ്ങളുടെ കലവറയാണ് . ധാരാളം പാരിസ്ഥിതിക ആഘാതങ്ങൾക്ക് വഴി ഒരുക്കുന്നതിനാൽ വിദഗ്ധമായ പഠനം നടത്തണമെന്നും സംഘം വിലയിരുത്തി.
CATEGORIES News