
പുലിപ്പേടിയിൽ മലയോര ഗ്രാമങ്ങൾ
- വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ കാവിലുംപാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി സംശയം
കുറ്റ്യാടി:പുലിപ്പേടിയിൽ മരുതോങ്കര പ്രിക്കൻ തോട്. പുലി വളർത്തുനായയെ കൊന്നതിന്റെ ഭീതി മാറും മുമ്പേ സമീപ പഞ്ചായത്തായ കാവിലും പാറയിലെ വട്ടിപ്പനയിലും പുലിയിറങ്ങിയതായി സംശയം പ്രകടിപ്പിച്ച് നാട്ടുകാർ. ഏഴാംവാർഡ് ഏട്ടിയിൽ ജോസിന്റെ വീടിന്റെ മുറിയിൽ നിന്നാണ് നായയെ പുലിപിടിച്ചു. ഒരു മാസം പ്രായമായ നാല് കുഞ്ഞുങ്ങളുള്ള നായയെയാണ് പുലി പിടിച്ചത്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് നായയെ കൊണ്ടുപോയതായി അറിയുന്നത്. സ്ഥലത്ത്ചോരപ്പാടുകളുമുണ്ടായിരുന്നു.
മൂന്നുദിവസംമുമ്പ് വീട്ടുപരിസരത്തുനിന്ന് ഇതേ നായയെയും പുലി പിടിച്ച നായയുടെ കുഞ്ഞുങ്ങളയും പിടികൂടാൻ ശ്രമിച്ചിരുന്നു അന്ന് പുലിയെ വ്യക്തമായി കണ്ടതായും ജോസ് പറഞ്ഞു.
പുലി ഇരുപത്തഞ്ചോളംമീറ്റർ ദൂരത്തിൽ നായയെ കടിച്ചുവലിച്ചു കൊണ്ടു പോയിരുന്നു. മറ്റൊരു വളർത്തുനായയും ഉടമസ്ഥനും പിന്തുടർന്നെത്തിയതിനാൽ പുലി ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വട്ടിപ്പന പ്രാദേശത്തെ തോട്ടത്തിൽ മുമ്പും പുലിയെത്തിയിരുന്നതായി ജോസ് പറയുന്നു. രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തിന്റെ മറ്റൊരു നായയെ പുലി പിടിച്ചിരുന്നു. കാൽപ്പാടുകൾ വ്യക്തമല്ലാത്തതിനാൽ വ്യാഴാഴ്ച നായയെ കൊണ്ടു പോയത് പുലിയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.