
പുലിമുട്ട് നിർമിയ്ക്കണം ;നിവേദനം നൽകി ഒബിസി മോർച്ച മണ്ഡലം
- കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യന് ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴുകുടിക്കൽ നിവേദനം നൽകി
കൊയിലാണ്ടി:ഏഴുകുടിക്കൽ തീര പ്രദേശത്തെ കടലാക്രമണത്തെ തടയാൻ പുലിമുട്ട് നിർമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യന് ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴുകുടിക്കൽ നിവേദനം നൽകി.

കടൽ ഭിത്തിയും റോഡും വീടുകളും തകരുന്നത് ഒഴിവാക്കാൻ പൊയിൽകാവ് ബീച്ച് മുതൽ ഏഴുകുടിക്കൽ ബീച്ച് വരെ (14,15,17വാർഡുകളിൽ) പുലിമുട്ട് നിർമ്മിക്കണമെന്നതാണ് പ്രാധാന ആവശ്യം.ബിജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ. ജയ്കിഷ് തുടങ്ങിവർ പങ്കെടുത്തു
CATEGORIES News