
പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു
- പുസ്തകങ്ങൾ പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഏറ്റുവാങ്ങി
വിയ്യൂർ: വിയ്യൂർ വീക്ഷണം കലാവേദിയുടെ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി സാഹിത്യകാരനും അധ്യാപകനുമായ ഷാജി കീഴരിയൂർ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. പുസ്തകങ്ങൾ പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് ഏറ്റുവാങ്ങി. സാംസ്‌കാരിക വളർച്ചക്കും നവോത്ഥാനത്തിനും സഹായകമാവുന്ന അറിവിന്റെ ഭണ്ഡാരങ്ങളാണ് സാംസ്‌കാരിക സ്ഥാപനങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

സംഗീത രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പാലക്കാട് പ്രേംരാജിനെ സത്യൻ നമ്പൂരി കണ്ടി, പ്രകാശൻ എന്നിവർ പൊന്നാട അണിയിച്ചു. ചടങ്ങിൽ ടി കെ കുമാരി സ്വാഗതവും അഡ്വ. സുഭാഷ് അധ്യക്ഷതയും വഹിച്ചു. കൊടക്കാട് കരുണൻ , സത്യൻ നമ്പൂരി കണ്ടി, പ്രദീപൻ ,ഉമാദേവി, പ്രകാശൻ , സുമതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മധു പെരുവട്ടൂർ നന്ദി പറഞ്ഞു.
CATEGORIES News
