പുസ്തക പ്രകാശനം ചെയ്തു

പുസ്തക പ്രകാശനം ചെയ്തു

  • കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. ശശിധരൻ തിക്കോടി ഏറ്റുവാങ്ങി.

പി.വേണു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മധു കിഴക്കയിൽ പുസ്തകാവതരണം നടത്തി. ചേനോത്ത് ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. മുചുകുന്ന് ഭാസ്കരൻ, പി.കെ ഭരതൻ , വിനോദ് കക്കഞ്ചേരി, പി.വി.ഷൈമ, ജെ.ആർ ജ്യോതിലക്ഷ്മി, കെ.എം.ബി. കണയങ്കോട്, എന്നിവർ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിച്ചു. കലാ മംഗലം കരുണാകരൻ മറുമൊഴി നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )